ശബരിമല: മലയരയരുടെ അവകാശം തിരികെ നല്‍കണം: രാഹുല്‍ ഈശ്വര്‍

കൊച്ചി: ശബരിമലയില്‍ മലയരയരുടെ അവകാശങ്ങള്‍ തിരികെ നല്‍കണമെന്ന് അയ്യപ്പ ധര്‍മ്മസേനാ സമിതി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ശബരിമലയില്‍ മകരവിളക്ക് തെളിക്കാനുള്ള അവകാശം തിരിച്ചു നല്‍കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിയമസഭയില്‍ ഉറപ്പ് നല്‍കിയിരുന്നതാണെന്നും അതിനാല്‍ മലയരയ വിഭാഗത്തിന്റെ ഈ അവകാശം തിരികെ നല്‍കണമെന്നും രാഹുല്‍ ഈശ്വര്‍ ആവശ്യപ്പെട്ടു.

 

സംഭവവുമായി ബന്ധപ്പെട്ട് ദൈവഹിതം അറിയാനായി ദേവപ്രശ്നം വെക്കണമെന്നും രാഹുല്‍ ഈശ്വര്‍ ആവശ്യപ്പെട്ടു. ശബരിമലയില്‍ സാമുദായിക പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്ന ശ്രമിക്കുന്ന സര്‍ക്കാര്‍ നീക്കത്തില്‍ നിന്നും പിന്മാറണമെന്നും മാത്രമല്ല ശബരിമലയില്‍ യുവതികളെ കടത്തിവിടില്ലെന്ന് പോലീസ് ഉറപ്പ് നല്‍കിയതായും രാഹുല്‍ ഈശ്വര്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *