പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭാനടപടികള്‍ 25 മിനിറ്റിനുള്ളില്‍ പൂര്‍ത്തിയാക്കി പിരിഞ്ഞു

തിരുവനന്തപുരം : ശബരിമല വിഷയത്തില്‍ നിയമസഭയില്‍ പ്രതിപക്ഷം ഇന്നും ബഹളം തുടര്‍ന്നതോടെ സഭാനടപടികള്‍ 25 മിനിറ്റിനുള്ളില്‍ പൂര്‍ത്തിയാക്കി പിരിഞ്ഞു.

അടിയന്തര പ്രമേയം ഉടന്‍ ചര്‍ച്ചയ്ക്ക് എടുക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. സ്പീക്കര്‍ മുന്‍വിധിയോടെ പെരുമാറുന്നുവെന്നും പ്രതിപക്ഷം ആരോപിച്ചു. പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുന്നു. ബഹളത്തിനിടെ ചോദ്യോത്തരവേള തുടരുന്നു. ഒരേ വിഷയം വീണ്ടും പരിഗണിക്കാനാവില്ലെന്നും സ്പീക്കര്‍ വ്യക്തമാക്കി.

സഭയില്‍ ഒരേ വിഷയം നിരവധി തവണ ചര്‍ച്ച ചെയ്തിട്ടുണ്ടെന്ന് പ്രതിപക്ഷം പറഞ്ഞു. സ്പീക്കര്‍ മുന്‍വിധിയോടെ കാര്യങ്ങള്‍ പറയരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *