ഉപതെരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് അഭിമാനം നല്‍കുന്നുവെന്ന് പി എസ് ശ്രീധരന്‍പിള്ള

കോഴിക്കോട് : തദ്ദേശ സ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് അഭിമാനം നല്‍കുന്നുവെന്ന് സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള. കേരളത്തില്‍ ബി ജെ പി ശക്തമായി മുന്നോട്ട് പോകുന്നുവെന്നും ഇരുമുന്നണികളുടെയും അടിത്തറ തകര്‍ന്നെന്നും ശ്രീധരന്‍പിള്ള അറിയിച്ചു.

പത്തനംതിട്ട ജില്ലയില്‍ ഭരണ പാര്‍ട്ടിക്കുണ്ടായ തിരിച്ചടി ശബരിമല വിഷയത്തിലെ ജനങ്ങളുടെ പ്രതികരണമാണെന്നും, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ ജില്ലകളില്‍ വോട്ട് കുറഞ്ഞത് ഇതിന്റെ പ്രതിഫലനമാണെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

ബി ജെ പി വിശ്വാസികള്‍ക്കൊപ്പമാണെന്നും നിലപാടുകളില്‍ മലക്കം മറിച്ചിലില്ലെന്നും ശ്രീധരന്‍പിള്ള വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *