പത്തനംതിട്ട: ശബരിമല വിഷയത്തില്‍ പൂജാരിമാരെ രൂക്ഷമായി വിമര്‍ശിച്ച് മന്ത്രി ജി.സുധാകരന്. ശബരിമലയില്‍ ധര്‍ണ നടത്തിയത് ബ്രാഹ്മണരായ പൂജാരിമാരാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ശബരിമലയിലെ കഴുതകള്‍ക്കുള്ള ചൈതന്യം പോലും പൂജാരിമാര്ക്കില്ലെന്നും അദ്ദേഹം പരിഹസിച്ചു. ഇത് ഭക്തജനങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
