യു എസ് നേവി അഡ്മിറല്‍ ബഹ്‌റൈനിലുള്ള വസതിയില്‍ മരിച്ച നിലയില്‍

മനാമ :  മിഡില്‍ ഈസ്റ്റില്‍ യു.എസ്. നേവി അഡ്മിറല്‍ ആയി സേവനം അനുഷ്ഠിച്ചിരുന്ന വൈസ് അഡ്മിറല്‍ സ്‌കോട്ട് സ്‌റ്റേര്‍ണിയെ ബഹ്‌റൈനിലുള്ള വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ ആത്മഹത്യയാണെന്നാണ് നിഗമനം.

അറേബ്യന്‍ ഗള്‍ഫ്, ഗള്‍ഫ് ഓഫ് ഒമാന്‍, ഗള്‍ഫ് ഓഫ് ഏഡന്‍, റെഡ് സീ, അറേബ്യന്‍ സീ തുടങ്ങിയ മേഖലകളില്‍ യു എസ് നേവല്‍ ഫോഴ്‌സസ് കമാന്ററായിരുന്നു. നേവി പുറത്തിറക്കിയ പത്ര കുറിപ്പിലാണ് സ്‌കോട്ടിന്റെ മരണവിവരം പുറംലോകം അറിഞ്ഞത്.

നേവല്‍ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേറ്റീവ് സര്‍വീസും ബഹ്‌റൈന്‍ മന്ത്രാലയവും സ്‌കോട്ടിന്റെ മരണത്തെക്കുറിച്ചുള്ള ആഭ്യന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *