വനിതാ മതില്‍ സ്വയം പൊളിയുന്ന അവസ്ഥയില്‍; വിമര്‍ശനവുമായി രമേശ് ചെന്നിത്തല

തിരുവനന്തപുരം സര്‍ക്കാര്‍ സംഘടിപ്പിക്കാന്‍ ഒരുങ്ങുന്ന വനിതാ മതില്‍ സ്വയം പൊളിയുന്ന അവസ്ഥയിലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ന്യൂനപക്ഷ സംഘടനകളെ വനിതാ മതിലെന്ന പരിപാടിയില്‍ നിന്നും ഒഴിവാക്കിയത് സംഘപരിവാന്‍ അജണ്ടയാണെന്നും കേരളത്തിന്റെ നവോത്ഥാന ചരിത്രത്തില്‍ സിപിഎമ്മിന് ഒരു പങ്കുമില്ലെന്നും ചെന്നിത്തല പറഞ്ഞു.

നവോത്ഥാന സംഘടനകളെ പങ്കെടുപ്പിച്ച്‌ സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത യോഗത്തിനും നടത്താന്‍ ഒരുങ്ങുന്ന വനിതാ മതിലിനുമെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച്‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസവും രംഗത്തെത്തിയിരുന്നു. വനിതാ മതിലെന്ന പരിപാടി പഞ്ചസാരയില്‍ പൊതിഞ്ഞ പാഷാണമാണെന്നാണ് ചെന്നിത്തല പരിഹസിച്ചത്.

മുഖ്യമന്ത്രി സമൂഹ്യ സാമുദായിക സംഘടനകളുടെ നേതാക്കളുടെ യോഗം വിളിച്ചിരുന്നു. യോഗത്തില്‍ കേരളത്തിന്റെ നവോത്ഥാനമൂല്യ സംരക്ഷണത്തിനായി വരുന്ന ജനുവരി ഒന്നിന് ‘വനിതാ മതില്‍’ ഉണ്ടാക്കാന്‍ തീരുമാനം എടുക്കുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *