കൊല്ലം: കോളേജ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ 3 അധ്യാപകര്‍ക്ക് സസ്‌പെന്‍ഷന്‍. നവംബര്‍ 28നാണ് ഫാത്തിമാ മാതാ നാഷണല്‍ കോളേജിലെ ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിനി രാഖി കൃഷ്ണ ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തത്. പരീക്ഷയ്ക്കിടെ ക്രമക്കേട് ആരോപിച്ചു പരീക്ഷാ ഹാളില്‍ നിന്നു പുറത്താക്കിയതിലുള്ള മനോവിഷമമാണ് രാഖിയെ ആത്മഹത്യക്ക് പ്രേരിപ്പിച്ചത്.
ഇതേ തുടര്‍ന്നാണ് കോളേജ് മാനേജ്‍മെന്റ് അന്വേഷണ വിധേയമായി 3 അധ്യാപകരെ സസ്‌പെന്‍ഡ് ചെയ്തത്. ഇവരുടെ പേര് വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും മാനേജ്‍മെന്റ് വ്യക്തമാക്കി.
