സു​രേ​ന്ദ്ര​നൊ​പ്പം ഹോ​ട്ട​ലി​ല്‍​ക്ക​യ​റി വ​യ​റു​മു​ട്ടെ​ത്ത​ട്ടി; ഇ​ന്‍​സ്പെ​ക്ട​ര്‍ക്ക് തട്ടുകിട്ടി

തി​രു​വ​ന​ന്ത​പു​രം: ബി​ജെ​പി നേ​താ​വ് കെ. ​സു​രേ​ന്ദ്ര​ന് അ​നു​മ​തി​യി​ല്ലാ​തെ ഹോ​ട്ട​ല്‍ ഭ​ക്ഷ​ണ​ത്തി​ന് സൗ​ക​ര്യ​മൊ​രു​ക്കി​യ ഇ​ന്‍​സ്പെ​ക്ട​ര്‍​ക്ക് സ​സ്പെ​ന്‍​ഷ​ന്‍. കൊ​ല്ലം എ.​ആ​ര്‍ ക്യാ​മ്ബി​ലെ വി​ക്ര​മ​ന്‍ നാ​യ​രെ​യാ​ണ് സ​സ്പെ​ന്‍​ഡ് ചെ​യ്ത​ത്.

സു​രേ​ന്ദ്ര​നെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കാ​ന്‍ റാ​ന്നി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യ​പ്പോ​ഴാ​യി​രു​ന്നു ഹോ​ട്ട​ല്‍ ഭ​ക്ഷ​ണം ന​ല്‍​കി​യ​ത്. സു​ര​ക്ഷാ​പ്ര​ശ്നം മൂ​ലം എ​ആ​ര്‍ ക്യാ​മ്ബി​ലെ ഭ​ക്ഷ​ണം ന​ല്‍​കാ​നാ​യി​രു​ന്നു നി​ര്‍​ദേ​ശം. എ​ന്നാ​ല്‍ സു​ര​ക്ഷാ നി​ര്‍​ദേ​ശം ലം​ഘി​ച്ച്‌ ഹോ​ട്ട​ലി​ല്‍ ക​യ​റ്റി ഭ​ക്ഷ​ണം വാ​ങ്ങി ന​ല്‍​കു​ക​യാ​യി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *