ബുലന്ദ്ഷഹര്‍ കലാപം:മുഖ്യപ്രതി പൊലീസ് കസ്റ്റഡിയില്‍

ലക്‌നൗ: ബുലന്ദ്ഷഹര്‍ കലാപത്തില്‍ ഇന്‍സ്പെക്ടറെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ബജ്റംഗ്‌ദള്‍ നേതാവായ യോഗേഷ് രാജിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പശുവിനെ കൊന്നു എന്നാരോപിച്ച്‌ ഉണ്ടായ കലാപത്തില്‍ ബുലന്ദ്ഷഹര്‍ സ്റ്റേഷന്‍ ഓഫീസറായ സുബോധ് കുമാറിനെ ആക്രമികള്‍ കൊലപ്പെടുത്തുകയായിരുന്നു. കാറിനുള്ളില്‍ നിന്ന് വെടിയേറ്റ നിലയിലാണ് ഇന്‍സ്പെക്ടറുടെ ശരീരം കണ്ടെത്തിയത്.

കലാപം നടന്ന ശേഷം മുന്ന് ദിവസം യോഗേഷ് രാജ് ഒളിവിലായിരുന്നു. കലാപത്തിന് ആഹ്വാനം ചെയ്തു എന്ന കേസിലാണ് യോഗേഷ് രാജിനെ പൊലീസ് അറസ്റ്ര് ചെയ്തിരിക്കുന്നത്. എന്നാല്‍ കൊലപാതകത്തില്‍ താന്‍ പങ്കാളിയല്ലെന്ന് ഇയാള്‍ പറയുന്ന വീഡിയോ നേരത്തെ പുറത്തിറങ്ങിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *