വൈദിക വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ച കേസില്‍ അമേരിക്കന്‍ പുരോഹിതന്‍ പിടിയില്‍

മനില: വൈദിക വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ച കേസില്‍ അമേരിക്കന്‍ പുരോഹിതന്‍ ഫിലിപ്പീന്‍സില്‍ പിടിയില്‍. സെമിനാരിയില്‍ എത്തുന്ന ബാലന്മാരെ ലൈംഗികമായി പീഡിപ്പിച്ചു എന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നാണ് പുരോഹിതനെ പോലീസ് കസ്റ്റഡിയിലെടുത്തത്. എഴുപത്തിയേഴുകാരനായ കെന്നെത്ത് ബെര്‍നാര്‍ഡ് ഹെന്‍ഡ്രിക്‌സ് ആണ് അറസ്റ്റിലായത്.

ഫിലിപ്പിനോ ആണ്‍കുട്ടികളെ പീഡിപ്പിച്ചത് ഹെന്‍ഡ്രിക്‌സ് തന്നെയാണ് എന്ന് യു.എസ് അധികൃതരില്‍ നിന്നും വിവരം ലഭിച്ചതായി കുടിയേറ്റ വക്ത്താവായ ഡാനാ സാന്‍ഡോവല്‍ അറിയിച്ചു. കഴിഞ്ഞ 37 വര്‍ഷങ്ങള്‍ ആയി ഇദ്ദേഹം പുരോഹിതനായി സേവനമനുഷ്ഠിക്കുകയായിരുന്നു. ആരോപണത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ബിലിരാന്‍ ദ്വീപില്‍ വെച്ചാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *