കൊച്ചി: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസില്‍ കക്ഷി ചേരാന്‍ അന്തരിച്ച എംഎല്‍എ പി ബി അബ്ദുല്‍ റസാക്കിന്റെ മകന് ഷഫീക്ക് റസാക്കിന് ഹൈക്കോടതി അനുമതി നല്കി. 89 വോട്ടുകള്‍ക്ക് തന്നെ പരാജയപ്പെടുത്തിയ പി ബി അബ്ദുല്‍ റസാക്കിനെതിരെ ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് നല്കിയ ഹര്‍ജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. കഴിഞ്ഞ ഒക്ടോബര്‍ 20നാണ് റസാക്ക് മരിച്ചത്.
കേസ് വീണ്ടും ഡിസംബര്‍ 19 ന് ഹൈക്കോടതി പരിഗണിയ്ക്കും.
