പാര്‍ലമെന്‍റ് ശീതകാലസമ്മേളനം: വിജയത്തിളക്കത്തില്‍ രാഹുല്‍ സഭയിലേക്ക്

ന്യൂഡെല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന്‍റെ തിളക്കത്തിലാണ് കോണ്‍ഗ്രസ് സഭയിലെത്തുക. സുപ്രധാന ബില്ലുകള്‍ പാസ്സാക്കുന്നത് ഇനി ബിജെപിയ്ക്ക് ലോക്‍സഭയില്‍ എളുപ്പമാകില്ല.

അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ബിജെപി നേരിട്ട വന്‍ തിരിച്ചടിയെക്കുറിച്ച്‌ പ്രതികരിക്കാതെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പാലര്‍മെന്‍റിലേക്ക് പോയത്. പാര്‍ലമെന്റിന് മുന്നില്‍ മാധ്യമപ്രവര്‍ത്തകരെ കണ്ട മോദി പാര്‍ലമെന്റില്‍ കൂടുതല്‍ സമയമിരുന്ന് ബില്ലുകള്‍ പാസാക്കാന്‍ തയ്യാറാണെന്ന് പറഞ്ഞു. പാര്‍ലമെന്റിനകത്ത് സംവാദത്തിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *