ബാരമുള്ളയിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടുഭീകരരെ സുരക്ഷാസേന വധിച്ചു

ജമ്മു കശ്മീര്‍: ബാരമുള്ളയിലെ സോപാറില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. രണ്ട് ഭീകരരെ സുരക്ഷാ സേന ഏറ്റുമുട്ടലില്‍ വധിച്ചു. ബുധനാഴ്ച രാത്രി തുടങ്ങിയ സൈനിക നടപടിയിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്.

ആറു മണിക്കൂര്‍ നീണ്ടു നിന്ന ഏറ്റുമുട്ടല്‍ വ്യാഴാഴ്ച പുലര്‍ച്ചെയാണ് അവസാനിച്ചത്. ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് സോപാറിലെ ബ്രാത്ത് കലാന്‍ ഏരിയയില്‍ സുരക്ഷാ സേന തിരച്ചില്‍ നടത്തുന്നതിനിടെയാണ് ഭീകരരുമായി ഏറ്റുമുട്ടലുണ്ടായത്.

അടിയന്തര സാഹചര്യം കണക്കിലെടുത്ത് സോപാറില്‍ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചതായും വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് അവധി നല്‍കിയതായും അധികൃതര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *