പാ​ക്കി​സ്ഥാ​ന്‍റെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ നി​ക്ഷേ​പ​ത്തി​ന് സൗ​ദി ഒ​രു​ങ്ങു​ന്നു

ഇ​സ്ലാ​മാ​ബാ​ദ്: സൗ​ദി അ​റേ​ബ്യ പാ​ക്കി​സ്ഥാ​നി​ല്‍ വ​ന്‍ നി​ക്ഷേ​പ​ത്തി​നൊ​രു​ങ്ങു​ന്നു. രാ​ജ്യ​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ വി​ദേ​ശ നി​ക്ഷേ​പം സൗ​ദി അ​റേ​ബ്യ ന​ട​ത്തു​മെ​ന്നു പാ​ക്കി​സ്ഥാ​ന്‍ മ​ന്ത്രി അ​സ​ദ് ഉ​മ​ര്‍ പ്ര​ഖ്യാ​പി​ച്ചു. 

പ​ന്ത് ഞ​ങ്ങ​ളു​ടെ കോ​ര്‍​ട്ടി​ലാ​ണ്. അ​ടു​ത്ത ആ​ഴ്ച കാ​ബി​ന​റ്റ് നി​ക്ഷേ​പ​ത്തി​ന് അ​നു​മ​തി ന​ല്‍​കും. ഇ​തി​നു​ശേ​ഷ​മാ​കും അ​ന്തി​മ പ്ര​ഖ്യാ​പ​നം- മ​ന്ത്രി പ​റ​ഞ്ഞു. ഇ​സ്ലാ​മാ​ബാ​ദി​ല്‍ ഒ​രു പൊ​തു​ച​ട​ങ്ങി​ല്‍ സം​സാ​രി​ക്ക​വെ​യാ​ണ് മ​ന്ത്രി​യു​ടെ അ​വ​കാ​ശ​വാ​ദം. 

വി​ദേ​ശ നി​ക്ഷേ​പം സം​ബ​ന്ധി​ച്ച്‌ സൗ​ദി ഉ​ട​ന്‍ പ്ര​ഖ്യാ​പ​നം ന​ട​ത്തു​മെ​ന്നും ഇ​തു സം​ബ​ന്ധി​ച്ച്‌ സൗ​ദി കി​രീ​ടാ​വ​കാ​ശി മു​ഹ​മ്മ​ദ് ബി​ന്‍ സ​ല്‍​മാ​ന്‍ തു​ട​ര്‍​ച്ച​യാ​യി സ​ന്ദേ​ശ​ങ്ങ​ള്‍ അ​യ​യ്ക്കു​ന്നു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *