കണ്ണൂരില്‍ പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച സംഭവം, പ്രതിയും സഹായിയും റിമാന്‍‌ഡില്‍

കണ്ണൂര്‍: ഇന്‍സ്റ്റാഗ്രാമില്‍ പരിചയപ്പെട്ട പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതിയെയും സഹായിയെയും കോടതി റിമാന്‍ഡ് ചെയ്തു. അഴീക്കല്‍ സ്വദേശി ടി.വി ആനന്ദിനെയും (19) സുഹൃത്ത് അര്‍ജുനെയുമാണ് (21) കോടതി റിമാന്റ് ചെയ്തത്. കഴിഞ്ഞ ആഴ്ചയാണ് പെണ്‍കുട്ടിയെ ആനന്ദ് പീഡിപ്പിച്ചത്.

സ്‌കൂളില്‍ പോകുന്നതിന് മടി കാണിച്ച വിദ്യാര്‍ത്ഥിനിയോട് രക്ഷിതാക്കള്‍ കാര്യം ചോദിച്ചപ്പോഴാണ് പീഡിപ്പിക്കപ്പെട്ട വിവരമറിയുന്നത്. തുടര്‍ന്ന് രക്ഷിതാക്കള്‍ വനിതാ സെല്ലില്‍ എത്തി പരാതി നല്‍കുകയായിരുന്നു. പ്രതി ആനന്ദിനെ ചൊവ്വാഴ്ച രാത്രി കണ്ണൂര്‍ ഡിവൈ.എസ്.പി പി.പി സദാനന്ദനും സംഘവും ചേര്‍ന്ന് പിടികൂടിയിരുന്നു.വളപട്ടണം കളരിവാതുക്കല്‍ റോഡിലുള്ള ക്വാര്‍ട്ടേഴ്സില്‍ വച്ച്‌ പെണ്‍കുട്ടിയെ ആനന്ദ് നിരന്തരം പീഡിപ്പിച്ചുവെന്നാണ് പരാതി. പോക്സോ പ്രകാരമാണ് കേസെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *