‘നവോത്ഥാന കേരളം ശബരിമലയിലേക്ക്’: ഡിസബംര്‍ 23ന് യുവതികള്‍ അടങ്ങുന്ന സംഘം മല ചവിട്ടുമെന്ന്

സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഡിസംബര്‍ 23ന് യുവതികള്‍ അടങ്ങുന്ന സംഘം ശബരിമല ദര്‍ശനം നടത്താന്‍ എത്തുമെന്ന് ഫേസ്ബുക്ക് കൂട്ടായ്‌മ. നവോത്ഥാന കേരളം ശബരിമലയിലേക്ക് എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന ഫേസ്ബുക്ക് കൂട്ടായ്‌മയാണ് കേരളം, തമിഴ്നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലെ അമ്ബതോളം സ്ത്രീകളെയും അഞ്ചൂറോളം പുരുഷന്മാരെയും പങ്കെടുപ്പിച്ച്‌ ശബരിമല യാത്രയ്‌ക്കൊരുങ്ങുന്നത്. ഇതിന് പിന്തുണ അര്‍പ്പിച്ച്‌ നിരവധി പേരും രംഗത്തെത്തിയിട്ടുണ്ട്.

തമിഴ്നാട് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മനിതി എന്ന വനിതാ സംഘടനയുടെ നേതൃത്വത്തിലാണ് കേരളത്തിന് പുറത്തുനിന്നും ശബരിമലയിലേക്ക് പോകാനുള്ള യുവതികളെ സംഘടിപ്പിച്ചത്.ശബരിമലയിലേക്ക് പോകാന്‍ സുരക്ഷ വേണമെന്ന് ആവശ്യപ്പെട്ട് നവംബര്‍ 21നും ഡിസബംര്‍ 11നും തങ്ങള്‍ മുഖ്യമന്ത്രിക്ക് കത്തയച്ചെങ്കിലും മറുപടി ലഭിച്ചില്ലെന്നാണ് ഇവരുടെ നിലപാട്. അതിനാലാണ് സ്വന്തം നിലയില്‍ യാത്ര സംഘടിപ്പിക്കുന്നത്. നേരത്തെ, ശബരിമലയിലേക്ക് വരാന്‍ താത്പര്യമുള്ളവരെ സംഘടിപ്പിക്കാനായി നവോത്ഥാന കേരളം ശബരിമലയിലേക്ക് എന്ന ഫേസ്ബുക്ക് കൂട്ടായ്മ ശ്രമങ്ങള്‍ നടത്തിയിരുന്നു. ഇതിന്റെ ആദ്യ ഘട്ടമെന്നോണം ശബരിമലയിലേക്ക് വരാന്‍ താത്പര്യമുള്ളവര്‍ അവരുടെ പേരും വിവരങ്ങളും കമന്റ് ചെയ്യാനും പിന്നീട് ഇത്തരക്കാരെ ചേര്‍ത്ത് രഹസ്യ ഗ്രൂപ്പുകളുണ്ടാക്കി മറ്റ് കാര്യങ്ങള്‍ തീരുമാനിക്കാമെന്നുമായിരുന്നു സന്ദേശം.

അതേസമയം, തങ്ങളുടെ യാത്രയോട് സഹകരിക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തിലെ മറ്റ് പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക് കത്ത് നല്‍കുമെന്നും സംഘാടകര്‍ അറിയിച്ചു. ആ​ര്‍.​എം.​പി, ഡി.​വൈ.​എ​ഫ്.​ഐ, ജ​നാ​ധി​പ​ത്യ മ​ഹി​ള അ​സോ​സി​യേ​ഷ​ന്‍, എ.​ഐ.​വൈ.​എ​ഫ്, സി.​പി.​ഐ.​എം.​എ​ല്‍ റെ​ഡ്ഫ്ലാ​ഗ്, പു​രോ​ഗ​മ​ന ക​ലാ​സാ​ഹി​ത്യ​സം​ഘം തു​ട​ങ്ങി​യ സം​ഘ​ട​ന​ക​ളെ​യും അ​ന്വേ​ഷി തു​ട​ങ്ങി​യ വ​നി​ത സം​ഘ​ട​ന​ക​ളേ​യും പി​ന്തു​ണ ആ​വ​ശ്യ​പ്പെ​ട്ട്​ സം​ഘാ​ട​ക​ര്‍ സ​മീ​പി​ക്കും. എന്നാല്‍ ശബരിമല വിഷയത്തില്‍ നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയ ബി.ജെ.പി, കോണ്‍ഗ്രസ് തുടങ്ങിയ സംഘടനകളെ സമീപിക്കില്ലെന്നും ഇവര്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *