ഹര്‍ത്താലില്‍ ‘ഒടിയന്‍’ തടഞ്ഞ്‌ ബിജെപി; തിയേറ്ററുകളില്‍ സംഘര്‍ഷാവസ്‌ഥ

കോഴിക്കോട്:  ബിജെപി ഹര്‍ത്താലില്‍ പലയിടത്തും ഒടിയന്‍ സിനിമാ പ്രദര്‍ശനം തടഞ്ഞു. രാവിലെ മുതല്‍ തിയറ്ററുകള്‍ക്ക്‌ മുന്നില്‍ സിനിമ കാണാന്‍ എത്തിയവര്‍ ഇതോടെ രോഷാകുലരായി. 

സിനിമ പ്രദര്‍ശനമില്ലെന്ന്‌ അറിയിച്ചതോടെ കോഴിക്കോടും തിരുവനന്തപുരത്തും തിയേറ്ററുകള്‍ക്ക്‌ മുന്നില്‍ സംഘര്‍ഷാവസ്ഥയാണ്‌.തിയേറ്റര്‍ അധികൃതരുടെ നിലപാടിനെതിരെ സിനിമ കാണാനെത്തിയവര്‍ രംഗത്തെത്തി. 

ഹര്‍ത്താല്‍ നടക്കുന്ന പശ്ചാത്തലത്തില്‍ ചിത്രം പ്രദര്‍ശിപ്പിക്കാനാവില്ലെന്നാണ് കോഴിക്കോട് അപ്‌സര, കോര്‍ണേഷന്‍ തിയേറ്റര്‍ അധികൃതരുടെ നിലപാട്.തിയേറ്റര്‍ അധികൃതര്‍ മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷനുമായി സംസാരിക്കുകയാണ്.തിയേറ്ററുകളുടെ സുരക്ഷിതത്വം ആര്‌ സംരക്ഷിക്കുമെന്നും ആറ് മണിക്ക് ശേഷം ചിത്രം പ്രദര്‍ശിപ്പിക്കാമെന്നാണ് തിയേറ്റര്‍ അധികൃതര്‍ പറയുന്നത്‌. തിരുവനന്തപുരം എസ് എല്‍ തിയേറ്ററിന് മുന്നിലും ആരാധകര്‍ പ്രതിഷേധം നടത്തുകയാണ്. ഇവിടെ പ്രദര്‍ശനം മാറ്റിവെച്ചിരിക്കുകയാണ്. ചിത്രം പ്രദര്‍ശിപ്പിക്കുന്നതിനെതിരെ ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ അനിഷ്ടസംഭവമുണ്ടാകുമോ എന്ന ഭയത്തിലാണ് ഷോ മാറ്റിയതെന്ന് തിയേറ്റര്‍ അധികൃതര്‍ പറയുന്നു.

എന്നാല്‍ പ്രദര്‍ശനം മാറ്റിവെച്ചതുമായി ബന്ധപ്പെട്ട് മുന്‍കൂട്ടി അറിയിപ്പ് നല്‍കിയില്ലെന്ന് സിനിമ കാണാനെത്തിയവര്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *