സംസ്ഥാനത്ത് അനാവശ്യ ഹര്‍ത്താലുകള്‍ ഒഴിവാക്കണമെന്ന് ഉമ്മന്‍ചാണ്ടി

വയനാട്: സംസ്ഥാനത്ത് അനാവശ്യ ഹര്‍ത്താലുകള്‍ ഒഴിവാക്കണമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഹര്‍ത്താല്‍ നടത്തി ജനാധിപത്യപരമായി പ്രതിഷേധിക്കാനുള്ള അവകാശം എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുമുണ്ട്. അത് മറ്റുള്ളവരുടെ അവകാശങ്ങള്‍ നിഷേധിച്ചു കൊണ്ടാകരുതെന്നും ഉമ്മന്‍ചാണ്ടി വയനാട് പറഞ്ഞു.

ഹര്‍ത്താല്‍ ആഹ്വാനങ്ങള്‍ ജനം തള്ളിക്കളയണമെന്ന് മനുഷ്യാവകാശ കമ്മീഷനംഗം പി മോഹന്‍ദാസും അഭിപ്രായപ്പെട്ടു. ഹര്‍ത്താലിനെതിരെ ജനം ഒറ്റക്കെട്ടായി രംഗത്തിറങ്ങണം. ഹര്‍ത്താല്‍ കടുത്ത മനുഷ്യാവകാശ ലംഘനമാണ്. പ്രതിഷേധത്തിന് പുതിയ മാര്‍ഗങ്ങള്‍ കണ്ടെത്തണമെന്നും പി മോഹന്‍ദാസ് കൊച്ചിയില്‍ പറഞ്ഞു.

ശബരിമല വിഷയത്തില്‍ മൂന്ന് ഹര്‍ത്താലുകളാണ് ബിജെപി ആഹ്വാനം ചെയ്തത്. കഴിഞ്ഞ ദിവസം ബിജെപി നടത്തിയ ഹര്‍ത്താലില്‍ അയ്യപ്പ ഭക്തരടക്കം നിരവിധി യാത്രികരാണ് ദുരിതമനുഭവിച്ചത്. പെട്ടന്ന് പ്രഖ്യാപിച്ച ഹര്‍ത്താലില്‍ പരീക്ഷകള്‍ മാറ്റി വച്ചത് വിദ്യാര്‍ത്ഥികളെയും ബുദ്ധിമുട്ടിലാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *