പ്ര​ള​യ സെ​സ്: ജി​എ​സ്ടി കൗ​ണ്‍​സി​ല്‍ പരിഗണിക്കുമെന്ന് തോ​മ​സ് ഐ​സ​ക്ക്

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ന് പ്ര​ള​യ സെ​സ് ചു​മ​ത്തു​ന്ന കാ​ര്യം ജി​എ​സ്ടി കൗ​ണ്‍​സി​ല്‍ ച​ര്‍​ച്ച ചെ​യ്യു​മെ​ന്ന് ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്ക്. ഇ​തി​നാ​യു​ള്ള ഉ​പ​സ​മി​തി റി​പ്പോ​ര്‍​ട്ട് ജി​എ​സ്ടി കൗ​ണ്‍​സി​ല്‍ പ​രി​ശോ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ജി​എ​സ്ടി നി​ര​ക്ക് മു​ഴു​വ​നാ​യും കു​റ​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തെ കേ​ര​ളം എ​തി​ര്‍​ക്കും. സാ​ധാ​ര​ണ​ക്കാ​രെ ബാ​ധി​ക്കു​ന്ന ഉ​ത്പ​ന്ന​ങ്ങ​ളു​ടെ നി​ര​ക്ക് കു​റ​യ്ക്കാം, എ​ന്നാ​ല്‍ ആ​ഡം​ബ​ര ഉ​ത്പ​ന്ന​ങ്ങ​ളു​ടെ നി​കു​തി കു​റ​ക്കേ​ണ്ട​തി​ല്ലെ​ന്നും ഐ​സ​ക്ക് കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Leave a Reply

Your email address will not be published. Required fields are marked *