ക​മ്ബ്യൂ​ട്ട​ര്‍ ഒ​ളി​ച്ചു​നോ​ട്ടം; സ്വ​കാ​ര്യ​തയ്ക്കെ​തി​രാ​യ ക​ട​ന്നാ​ക്ര​മ​ണ​മെ​ന്ന് പി​ണ​റാ​യി വി​ജ​യ​ന്‍

തി​രു​വ​ന​ന്ത​പു​രം: സ്വ​കാ​ര്യ ക​മ്ബ്യൂ​ട്ട​റു​ക​ളി​ലെ വി​വ​ര​ങ്ങ​ള്‍ നി​രീ​ക്ഷി​ക്കാ​നും പി​ടി​ച്ചെ​ടു​ക്കാ​നു​മു​ള്ള കേ​ന്ദ്ര​നീ​ക്കം പൗ​ര​സ്വാ​ത​ന്ത്ര്യ​ത്തി​നും സ്വ​കാ​ര്യ​ത​യ്ക്കും എ​തി​രാ​യ ക​ട​ന്നാ​ക്ര​മ​ണ​മാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ഉ​ത്ത​ര​വി​ന്‍റെ പ​രി​ധി​യി​ല്‍ നി​ന്ന് മാ​ധ്യ​മ​ങ്ങ​ളോ ജ​ന​പ്ര​തി​നി​ധി​ക​ളോ ജൂ​ഡീ​ഷ്യ​റി​യോ പോ​ലും ഒ​ഴി​വ​ല്ലെ​ന്ന​ത്, രാ​ജ്യം അ​പ്ര​ഖ്യാ​പി​ത അ​ടി​യ​ന്ത​രാ​വ​സ്ഥ​യി​ലേ​ക്കാ​ണെ​ന്ന ‌അ​പ​ക​ട സൂ​ച​ന​യാ​ണ് ന​ല്‍​കു​ന്ന​ത്. 

കേ​ന്ദ്ര​ത്തി​ല്‍ ബി​ജെ​പി വ​ന്ന ശേ​ഷം ജ​നാ​ധി​പ​ത്യാ​വ​കാ​ശ​ങ്ങ​ള്‍​ക്കും പൗ​ര​സ്വാ​ത​ന്ത്ര്യ​ത്തി​നും അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യ​ത്തി​നും എ​തി​രെ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ളു​ടെ തു​ട​ര്‍​ച്ച​യാ​യേ ഈ ​ഉ​ത്ത​ര​വി​നെ കാ​ണാ​ന്‍ ക​ഴി​യു​വെ​ന്നും പി​ണ​റാ​യി ഫേ​സ്ബു​ക്ക് കു​റി​പ്പി​ല്‍ പ​റ​ഞ്ഞു. ആ​ര്‍​എ​സ്‌എ​സി​നോ​ടും ബി​ജെ​പി​യോ​ടും വി​യോ​ജി​ക്കു​ന്ന​വ​രു​ടെ പൗ​രാ​വ​കാ​ശ​ങ്ങ​ള്‍ ഹ​നി​ക്കാ​നും മാ​ധ്യ​മ​സ്വാ​ത​ന്ത്ര്യ​ത്തി​ന് കൂ​ച്ചു​വി​ല​ങ്ങി​ടാ​നും ഉ​ദേ​ശി​ച്ച്‌ കൊ​ണ്ടു​വ​ന്ന ഉ​ത്ത​ര​വ് പി​ന്‍​വ​ലി​പ്പി​ക്കാ​ന്‍ ജ​നാ​ധി​പ​ത്യ വി​ശ്വാ​സി​ക​ള്‍ രം​ഗ​ത്തു വ​ര​ണ​മെ​ന്നും പി​ണ​റാ​യി ആ​വ​ശ്യ​പ്പെ​ട്ടു.

Leave a Reply

Your email address will not be published. Required fields are marked *