ഫില്ലിഗ് സംവിധാനം സംബന്ധിച്ച തര്‍ക്കം : ഐഒസി ഫറൂഖ് ഡിപ്പോയിലെ തര്‍ക്കം ഒത്തുതീര്‍ന്നു

കോഴിക്കോട് : ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ഫറൂഖ് ഡിപ്പോയിലെ തൊഴിലാളി തര്‍ക്കത്തിന് ഒടുവില്‍ പരിഹാരമായി. ഫില്ലിംഗ് ആം സംബന്ധിച്ച്‌ നിലനിന്നിരുന്ന തര്‍ക്കത്തിനാണ് പരിഹാരമായത്.

കോഴിക്കോട് ജില്ലാ കലക്ടര്‍ സാംബശിവന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് പരിഹാരം ഉണ്ടായത്. നീളം കൂടിയ ഫില്ലിംഗ് ആം ഉപയോഗിക്കുന്നതിന് തൊഴിലാളികള്‍ക്ക് പരിശീലനം നല്‍കാനം കലക്ടര്‍ നിര്‍ദ്ദേശിച്ചു.

ഗ്രീന്‍ കാര്‍ഡ് പുതുക്കുന്നത് സംബന്ധിച്ച്‌ ടാങ്കര്‍ ലോറി തൊഴിലാളികള്‍ക്ക് നേരിടേണ്ടി വരുന്ന കാലതാമസം ഒഴിവാക്കി. പകരം ഒരു മണിക്കൂറിനകം കാര്‍ഡ് നല്‍കാനും തീരുമാനമായി.

Leave a Reply

Your email address will not be published. Required fields are marked *