കെഎസ്‌ആര്‍ടിസിയില്‍ പ്രതിസന്ധി രൂക്ഷം: അ​റു​ന്നൂ​റി​ല​ധി​കം സ​ര്‍​വീ​സു​ക​ള്‍ മുടങ്ങി

തി​രു​വ​ന​ന്ത​പു​രം: കെഎസ്‌ആ​ര്‍​ടി​സി​യി​ലെ എം ​പാ​ന​ല്‍ ക​ണ്ട​ക്ടര്‍​മാ​രെ പി​രി​ച്ചു വി​ട്ട​തി​ലെ പ്ര​തി​സ​ന്ധി ഇ​ന്നും തു​ട​രു​ന്നു. സം​സ്ഥാ​ന​ത്ത് ഇ​ന്നും അ​റു​ന്നൂ​റി​ല​ധി​കം സ​ര്‍​വീ​സു​ക​ള്‍ മു​ട​ങ്ങി​യി​ട്ടു​ണ്ടെ​ന്നാ​ണ് പ്രാ​ഥ​മി​ക​മാ​യി ല​ഭി​ക്കു​ന്ന ക​ണ​ക്കു​ക​ള്‍.

പി​എ​സ്‌സി ​റാ​ങ്ക് ലി​സ്റ്റി​ല്‍ നി​ന്നും നി​യ​മ​നം ന​ല്‍​കി​യ 1,472 പു​തി​യ ക​ണ്ട​ക്ട​ര്‍​മാ​ര്‍​ക്കു​ള്ള പ​രി​ശീ​ല​നം ഇ​ന്നു മു​ത​ല്‍ ആ​രം​ഭി​ക്കും. ര​ണ്ട് ദി​വ​സ​ത്തെ പ​രി​ശീ​ല​ന​ത്തി​ന് ശേ​ഷം ഇ​വ​ര്‍​ക്ക് ബ​സു​ക​ളു​ടെ സ്വ​ത​ന്ത്ര ചു​മ​ത​ല ന​ല്‍​കാ​നു​ള്ള ന​ട​പ​ടി​ക​ളാ​ണ് കെഎസ്‌ആ​ര്‍​ടി​സി അ​ധി​കൃ​ത​ര്‍ ന​ട​ത്തു​ന്ന​ത്.ദീ​ര്‍​ഘ​ദൂ​ര സ​ര്‍​വീ​സു​ക​ള്‍ മാ​ത്ര​മാ​ണ് മുടക്കമില്ലാതെ ഓടുന്നത്. ഓര്‍ഡിനറി സര്‍വീസുകളാണ് കണ്ടക്ടര്‍ ക്ഷാമം മൂലം റദ്ദാക്കിയതില്‍ അധികവും. ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ തു​ട​ര്‍​ന്ന് 3,861 എം ​പാ​ന​ല്‍ ക​ണ്ട​ക്ട​ര്‍​മാ​രെ​യാ​ണ് കൂ​ട്ട​ത്തോ​ടെ പി​രി​ച്ചുവി​ട്ട​ത്. എ​ന്നാ​ല്‍ പ​ക​രം പി​എ​സ്‌സി ​റാ​ങ്ക് ലി​സ്റ്റി​ല്‍ നി​ന്നും നി​യ​മ​നം ന​ല്‍​കാ​ന്‍ 4,051 ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍​ക്ക് കെഎസ്‌ആ​ര്‍​ടി​സി ക​ത്തയച്ചെങ്കിലും 1,472 പേ​ര്‍ മാ​ത്ര​മാ​ണ് നി​യ​മ​ന ഉ​ത്ത​ര​വ് കൈ​പ്പ​റ്റാ​ന്‍ എ​ത്തി​യ​ത്.

പു​തു​താ​യി നി​യ​മി​ച്ച ക​ണ്ട​ക്ട​ര്‍​മാ​ര്‍​ക്ക് പ​രി​ശീ​ല​നം ന​ല്‍​കി അ​വ​ര്‍ ബ​സു​ക​ളു​ടെ സ്വ​ത​ന്ത്ര​ ചു​മ​ത​ല ഏ​റ്റെ​ടു​ക്കു​ന്ന​തോ​ടെ നി​ല​വി​ലെ പ്ര​തി​സ​ന്ധി​ക്ക് ചെ​റി​യ തോ​തി​ല്‍ പ​രി​ഹാ​ര​മാ​കു​മെ​ന്നാ​ണ് കെഎസ്‌ആ​ര്‍​ടി​സി​യു​ടെ വി​ല​യി​രു​ത്ത​ല്‍. അ​തേസ​മ​യം കെഎസ്‌ആ​ര്‍​ടി​സി​യു​ടെ വ​രു​മാ​ന​ത്തി​ല്‍ കു​റ​വ് സം​ഭ​വി​ച്ചി​ട്ടി​ല്ലെ​ന്നാണ് എംഡിയുടെ വിശദീകരണം. വെള്ളിയാഴ്ച ഏഴ് കോടി രൂപയുടെ കളക്ഷന്‍ ലഭിച്ചുവെന്നും അധികൃതര്‍ അറിയിച്ചു.

പിരിച്ചുവിടലിനെതിരേ എം ​പാ​നല്‍ ജീ​വ​ന​ക്കാ​ര്‍ ന​ട​ത്തു​ന്ന ലോം​ഗ് മാ​ര്‍​ച്ച്‌ തി​ങ്ക​ളാ​ഴ്ച സെ​ക്ര​ട്ട​റി​യേ​റ്റി​ന് മു​ന്നി​ല്‍ സ​മാ​പി​ക്കും. ജീവനക്കാരുടെ കു​ടും​ബാം​ഗ​ങ്ങ​ള്‍ ഉള്‍പ്പടെ മാര്‍ച്ചില്‍ അണിനിരക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *