കുഞ്ഞാലിക്കുട്ടിയുടെ വേങ്ങരയിലെ വീട്ടിലേക്ക് പി.ഡി.പി പ്രവര്‍ത്തകരുടെ പ്രതിഷേധ മാര്‍ച്ച്‌

മുത്തലാഖ് ബില്‍ ലോക്‌സഭയില്‍ വോട്ടിനിട്ടപ്പോള്‍ മുസ്ലീംലീഗ് എം പിയായ പി കെ കുഞ്ഞാലിക്കുട്ടി പങ്കെടുക്കാത്തതില്‍ പ്രതിഷേധിച്ച്‌ കുഞ്ഞാലിക്കുട്ടിയുടെ വേങ്ങരയിലെ വീട്ടിലേക്ക് പി.ഡി.പി പ്രവര്‍ത്തകരുടെ പ്രതിഷേധ മാര്‍ച്ച്‌. നൂറോളം പി.ഡി.പി പ്രവര്‍ത്തകരാണ് മാര്‍ച്ചില്‍ പങ്കെടുത്തത്. കുഞ്ഞാലിക്കുട്ടിക്കെതിരെ മുദ്രാവാക്യവിളികളുമായെത്തിയ മാര്‍ച്ച്‌ പൊലീസ് തടഞ്ഞു. കഴിഞ്ഞ ദിവസം ഐ.എം.എലും കുഞ്ഞാലിക്കുട്ടിയുടെ വീട്ടിലേക്ക് പ്രതിഷേധ പ്രകടനവുമായി എത്തിയിരുന്നു.

അതേസമയം കുഞ്ഞാലിക്കുട്ടിയുമായി നേരിട്ട് സംസാരിച്ചിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടിയുടെ വിശദീകരണം ലഭിച്ച ശേഷം മുസ്ലിം ലീഗ് ഗവേര്‍ണിങ് യോഗം ചേര്‍ന്ന് തുടര്‍കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും 
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

രാജ്യസഭയില്‍ തിങ്കളാഴ്ച മുത്തലാഖ് ബില്‍ പരിഗണിക്കുമ്ബോള്‍ അതിനെതിരെ വോട്ട് ചെയ്യാനായി ലീഗ് അംഗങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും രാജ്യസഭയില്‍ ബില്ല് പാസാകിലെന്നാണ് പ്രതീക്ഷയെന്നും അങ്ങനെയെങ്കില്‍ ആക്ഷേപങ്ങള്‍ അവസാനിക്കുമെന്നും ഹൈദരലി ശിഹാബ് തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *