തന്ത്രി കണ്ഠര് രാജീവരോട് നടയടച്ചതിന് ദേവസ്വം ബോര്‍ഡ് വിശദീകരണം തേടും

പത്തനംതിട്ട : തന്ത്രി കണ്ഠര് രാജീവരോട് സ്ത്രീകള്‍ ദര്‍ശനം നടത്തിയതിന് ശേഷം നടയടച്ചതിന് ദേവസ്വം ബോര്‍ഡ് വിശദീകരണം തേടും. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ബിന്ദുവും കനകദുര്‍ഗയും ആണ് ഇന്നലെ പുലര്‍ച്ചെ ശബരിമല ദര്‍ശനം നടത്തിയത് .ദേവസ്വം ബോര്‍ഡിനോട് കൂടിയാലോചിക്കാതെ തന്ത്രി നടയടച്ചത് ഗുരുതരമായ വീഴ്ചയാണെന്നും അതിനാല്‍ തന്ത്രി നല്‍കുന്ന വിശദീകരം തൃപ്തികരം അല്ലാത്ത സാഹചര്യം ഉണ്ടായാല്‍ നടപടിയുണ്ടാകുമെന്ന് ദേവസ്വം ബോര്‍ഡ് വൃത്തങ്ങള്‍ വ്യക്തമാക്കി . തന്ത്രിയുടെ നടപടിക്കെതിരെ നല്‍കിയ ഹര്‍ജി കോടതി ഉടന്‍ പരിഗണിക്കുകയും ചെയ്യും .

Leave a Reply

Your email address will not be published. Required fields are marked *