ന്യൂഡല്‍ഹി: ശബരിമലയില്‍ ആചാരലംഘനമുണ്ടായെന്ന് ചൂണ്ടിക്കാട്ടി നടയടച്ച തന്ത്രിക്കെതിരായ കോടതിയലക്ഷ്യക്കേസ് ഉടന്‍ പരിഗണിക്കില്ലെന്ന് സുപ്രീം കോടതി. ഭരണഘടനാ ബെഞ്ച് ഇടയ്ക്കിടെ ചേരാനാകില്ലെന്നും ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയ് വ്യക്തമാക്കി.
തന്ത്രി കണ്ഠര് രാജീവരുടെ നടപടി കോടതിയലക്ഷ്യമെന്ന് ചൂണ്ടിക്കാട്ടി രണ്ടു വനിതാ അഭിഭാഷകരാണ് സുപ്രീം കോടതിയെ സമീപിച്ചിരുന്നത്. ഇതുമായി ബന്ധപ്പെട്ട ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്നായിരുന്നു ആവശ്യം.
അതേസമയം, തന്ത്രിയോട് ദേവസ്വം ബോര്‍ഡ് വിശദീകരണം തേടും. ദേവസ്വം ബോര്‍ഡിനോട് കൂടിയാലോചന നടത്താതെ തന്ത്രി നടയടച്ചത് ഗുരുതര വീഴ്ചയാണെന്നും തന്ത്രിയുടെ വിശദീകരണം തൃപ്തികരമല്ലെങ്കില്‍ നടപടിയെടുക്കുമെന്നും ബോര്‍ഡ് വൃത്തങ്ങള്‍ പറഞ്ഞു.
