നെഞ്ചുവേദന: മന്ത്രി എം എം മണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

നെഞ്ചുവേദനയെ തുടര്‍ന്നു വൈദ്യുതി മന്ത്രി എം.എം. മണിയെ തൊടുപുഴ സെന്റ് മേരീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂലമറ്റം കെഎസ്‌ഇബിയുടെ സര്‍ക്യൂട്ട് ഹോമിലായിരുന്ന മന്ത്രിക്ക് തിങ്കളാഴ്ച പുലര്‍ച്ചെ 3.30നാണു നെഞ്ചു വേദനയുണ്ടായത്.

അതേസമയം മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്നു ആശുപത്രി എംഡി: ഡോ. തോമസ് എബ്രഹാം അറിയിച്ചു. വിദഗ്ധ ഡോക്ടര്‍മാരുള്‍പ്പെട്ട സംഘം മന്ത്രിയെ പരിശോധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *