ദേശീയ പോലീസ് ഫുട്ബാളിന് തുടക്കം

മലപ്പുറം: ഇന്ത്യയിലെ ഫുട്ബാള്‍ ടീമുകളുടെ ഫുട്ബാള്‍ മല്‍സരത്തിന് മലപ്പുറത്ത് തുടക്കമായി. പാണ്ടിക്കാട് ഐ.ആര്‍.ബി.എന്‍ ഗ്രൗണ്ടില്‍ നടന്ന ആദ്യ മല്‍സരത്തില്‍ സി.ഐ.എസ്.എഫ് എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് ആര്‍.ടി.എഫിനെ പരാജയപ്പെടുത്തി.
രാജ്യത്തെ വിവിധ പോലീസ് സേനകളുടെ ഫുട്ബാള്‍ ടീമുകള്‍ മല്‍സരിക്കുന്ന ചാമ്പ്യന്‍ഷിപ്പ് മലപ്പുറം ജില്ലയിലെ നാലു കേന്ദ്രങ്ങളിലായാണ് നടക്കുന്നത്. 67 ബാമത് ബി.എന്‍ മല്ലിക്ക് ചാമ്പ്യന്‍ഷിപ്പില്‍ നാല്‍പത് ടീമുകളാണ് മാറ്റുരക്കുന്നത്. പാണ്ടാക്കാട്, ക്ലാരി,നിലമ്പൂര്‍,മലപ്പുറം എന്നിവിടങ്ങളിലാണ് മല്‍സരങ്ങള്‍ നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *