ദേശീയതലത്തില്‍ വിശാലസഖ്യം ഇല്ലെന്ന് സിപിഎം

ന്യൂ​ഡ​ല്‍​ഹി: ദേ​ശീ​യ​ത​ല​ത്തി​ല്‍ വി​ശാ​ല​സ​ഖ്യം ഇ​ല്ലെ​ന്ന് സി​പി​എം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി. വി​ശാ​ല​സ​ഖ്യം തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷ​മെ​ന്നും അ​ദ്ദേ​ഹം വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു. 

സം​സ്ഥാ​ന​ത​ല​ത്തി​ല്‍ മ​ത്സ​രി​ക്കേ​ണ്ട സീ​റ്റു​ക​ളു​ടെ എ​ണ്ണം കേ​ന്ദ്ര ക​മ്മി​റ്റി​യി​ല്‍ തീ​രു​മാ​നി​ക്കും. മാ​ര്‍​ച്ച്‌ മൂ​ന്ന്, നാ​ല് തീ​യ​തി​ക​ളി​ല്‍ കേ​ന്ദ്ര ക​മ്മി​റ്റി​യോ​ഗം ചേ​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത​നി​ര​പേ​ക്ഷ ക​ക്ഷി​ക​ളു​മാ​യി ധാ​ര​ണ​യു​ണ്ടാ​ക്കും. എ​ല്‍​ഡി​എ​ഫ് മ​ത്സ​രി​ക്കാ​ത്തി​ട​ങ്ങ​ളി​ല്‍ മു​ഖ്യ ല​ക്ഷം ബി​ജെ​പി​ക്കും തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ​സ്റ്റ​സി​നും എ​തി​രെ​യാ​യി​രി​ക്കു​മെ​ന്നും യെ​ച്ചൂ​രി പ​റ​ഞ്ഞു. കോ​ണ്‍​ഗ്ര​സു​മാ​യി സ​ഖ്യ​മോ സം​യു​ക്ത പ്ര​ചാ​ര​ണ​മോ ഇ​ല്ല. സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യ​ത്തി​ല്‍ വി​ജ​യ​സാ​ധ്യ​ത​യ്ക്ക് പ്രാ​മു​ഖ്യ​മെ​ന്നും യെ​ച്ചൂ​രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Leave a Reply

Your email address will not be published. Required fields are marked *