ന്യൂഡല്‍ഹി: വൃക്കസംബന്ധമായ ചികിത്സയ്ക്കായി അമേരിക്കയില്‍ പോയ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി ഇന്ത്യയില്‍ തിരിച്ചെത്തി. നാട്ടില്‍ മടങ്ങി എത്തിയതില്‍ അതീവ സന്തോഷവാനാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
വൃക്കമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായ ജെയ്റ്റ്ലി വിദഗ്ധ ചികിത്സക്കായിരുന്നു അമേരിക്കയിലേക്ക് പോയത്. ഫെബ്രുവരി ഒന്നിന് ബജറ്റ് അവതരണത്തിന് മുമ്ബ് തിരിച്ചെത്താമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാല്‍, പിയൂഷ് ഗോയലായിരുന്നു ജെയ്റ്റ്ലിക്ക് പകരം ബജറ്റ് അവതരിപ്പിച്ചത്.
നേരത്തെ ഡല്‍ഹിയിലെ എയിംസ് ആശുപത്രിയിലാണ് ജെയ്റ്റ്ലി ചികിത്സ തേടിയിരുന്നത്. 2018 മേയ് 14 ന് അദ്ദേഹം വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായി.
