കുവൈത്തില്‍ 14 ഏഷ്യന്‍ വംശജര്‍ ചൂതാട്ടം നടത്തിയതിനു പിടിയില്‍

കുവൈത്ത് : ആളൊഴിഞ്ഞ പ്രദേശത്ത് ചൂതാട്ടം നടത്തിവന്ന 14 ഏഷ്യന്‍ വംശജര്‍ പിടിയില്‍. ചൂതാട്ടത്തിനായി ഉപയോഗിച്ച ഉപകരണങ്ങള്‍ കണ്ടെടുത്ത് നശിപ്പിച്ചു. 14 പേരെയും നാടുകടത്തുന്നതിനും നടപടിയുണ്ടാകും.

മഹ്‌ബൂലയിലാണ് വൃത്തിഹീനമായതിനാല്‍ ആരും എത്താത്ത പ്രദേശം ചിലര്‍ ചൂതാട്ടത്തിനായി തിരഞ്ഞെടുത്തത്. സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച വിഡിയോ കേന്ദ്രീകരിച്ച്‌ നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് അധികൃതര്‍ ചൂതാട്ടകേന്ദ്രം കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *