പത്തനംതിട്ട: ജില്ലയിലെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും അധീനതയിലുള്ള സ്ഥലങ്ങളില്‍ സ്ഥാപിച്ചിരുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെയും സംഘടനകളുടെയും ബോര്‍ഡുകളും ബാനറുകളും ഉള്‍പ്പെടെയുള്ള പ്രചാരണ സാമഗ്രികള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശ പ്രകാരം ഞായറാഴ്ച നീക്കം ചെയ്തതായി ജില്ലാ കളക്ടര്‍ എസ്. ഹരികിഷോര്‍ അറിയിച്ചു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ തടയുന്നതിനു രൂപീകരിച്ചിട്ടുള്ള ഫ്‌ളയിംഗ് സ്‌ക്വാഡുകളുടെയും ആന്റി ഡീഫെയ്‌സ്‌മെന്റ് സ്‌ക്വാഡുകളുടെയും അതത് തഹസീല്‍ദാര്‍മാരുടെയും തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാരുടെയും നേതൃത്വത്തിലാണ് പ്രചാരണ സാമഗ്രികള്‍ നീക്കിയത്.
