കളക്ടറുടെ നടപടി രാഷ്ട്രീയമായി കാണേണ്ടെന്ന് കാനം രാജേന്ദ്രന്‍

തിരുവനന്തപുരം : മൂന്നാറിലെ പഞ്ചായത്തിന്റെ അനധികൃത നിര്‍മ്മാണത്തില്‍ ദേവികുളം സബ് കളക്ടറെ പിന്തുണച്ച്‌ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍‌. കളക്ടറുടെ നടപടി രാഷ്ട്രീയമായി കാണേണ്ടെന്നും നിയമലംഘനമുണ്ടെങ്കില്‍ ഉദ്യോഗസ്ഥര്‍ അത് ചൂണ്ടിക്കാണിക്കുന്നതില്‍ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. എസ്.രാജേന്ദ്രന്റെ പരാമര്‍ശം സി.പിഎം തന്നെ തള്ളി പറഞ്ഞിട്ടുണ്ട്.

ദേവികുളം കളക്ടറുടെ നടപടി ശരിയാണെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍. നിയമലംഘനം ആര് നടത്തിയാലും അംഗീകരിക്കാന്‍ സാധിക്കില്ലെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.

അതേസമയം കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് സബ് കളക്ടര്‍ രേണു രാജ് തയ്യാറാക്കിയ റിപ്പോര്‍ട്ട് ഐജിയുടെ ഓഫീസിന് കൈമാറി. എസ് രാജേന്ദ്രന്‍ എംഎല്‍എക്കെതിരേയും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. മൂന്നാറിലെ കയ്യേറ്റം സംബന്ധിച്ച റിപ്പോര്‍ട്ട് ഇന്ന് കോടതിയില്‍ നല്‍കും. അനധികൃത നിര്‍മ്മാണം തുടര്‍ന്നത് എംഎല്‍എയുടെ സാന്നിധ്യത്തിലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *