വ്യാജമദ്യ ദുരന്തം : അന്വേഷണത്തിന് യോഗി സര്‍ക്കാര്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു

ലക്‌നോ: കഴിഞ്ഞ ദിവസങ്ങളില്‍ ഉത്തര്‍പ്രദേശില്‍ വ്യാജമദ്യം കഴിച്ച്‌ നിരവധി പേര്‍ മരിച്ച സംഭവം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. യോഗി ആദിത്യനാഥ് സര്‍ക്കാരാണ് അഞ്ചംഗ സംഘത്തെ നിയോഗിച്ചത്. തൊണ്ണൂറിലധികം പേരാണ് വ്യാജമദ്യം കഴിച്ച്‌ ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും മരിച്ചത്. 297 കേസുകളാണ് ഇരു സംസ്ഥാനങ്ങളിലുമായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഉത്തരാഖണ്ഡിലെ ഹരിദ്വാറിലുള്ള ബാലുപുര്‍ ഗ്രാമത്തില്‍ വ്യാഴാഴ്ച മരണാനന്തര ചടങ്ങിനിടെ ആളുകള്‍ക്ക് കൊടുത്ത മദ്യമാണു മരണത്തിനു കാരണമായതെന്ന് പോലീസ് വ്യക്തമാക്കി . ബിഹാറില്‍ അനധികൃതമായി നിര്‍മിച്ച മദ്യമാണ് കുശിനഗറില്‍ ആളുകളുടെ ജീവനെടുത്തതെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *