തിരുവനന്തപുരം: ദേവികുളം സബ് കളക്ടര്‍ രേണുരാജിനെ പരസ്യമായി അധിക്ഷേപിച്ച എസ്.രാജേന്ദ്രന് തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അപക്വമായ സമീപനമാണ് രാജേന്ദ്രന്റെ ഭാഗത്തുനിന്നുണ്ടായത്. പാര്‍ട്ടി തലത്തില്‍ ഇക്കാര്യം പരിശോധിച്ച് എംഎല്‍എയ്ക്കെതിരേ നടപടിയുണ്ടാകുമെന്നും കോടിയേരി ബാലകൃഷ്ണന് വ്യക്തമാക്കി.
നേരത്തെ സബ്കളക്ടറെ അപമാനിച്ച സംഭവം വിവാദമായതോടെ രാജേന്ദ്രന് ഖേദം പ്രകടിപ്പിച്ച് രംഗത്തുവന്നിരുന്നു. തന്നെയും ഫോണിലൂടെ സബ്കളക്ടര്‍ അപമാനിച്ചുവെന്നാണ് രാജേന്ദ്രന്റെ വാദം.
