പുല്‍വാമ ഭീകരാക്രമണവുമായി ബന്ധമുള്ള ഏഴുപേര്‍ എന്‍.ഐ.എ കസ്റ്റഡിയില്‍

ശ്രീനഗര്‍ : പുല്‍വാമ ഭീകരാക്രമണവുമായി ബന്ധമുള്ള ഏഴുപേരെ എന്‍.ഐ.എ കസ്റ്റഡിയിലെടുത്തു. ശ്രീനഗറില്‍ നിന്നാണ് ഇവരെ എന്‍.ഐ.എ പിടികൂടിയത്. ഇവരെ രഹസ്യകേന്ദ്രത്തില്‍ ചോദ്യം ചെയ്യുകയാണ്.

തെക്കന്‍ കാശ്മീരിലെ പുല്‍വാമ ജില്ലയില്‍ ശ്രീനഗറില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെ ലെത്പോറയില്‍ വ്യാഴാഴ്ച വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു ആക്രമണം.

സി.ആര്‍.പി.എഫിന്റെ 76 ബറ്റാലിയനിലെ 2,547 ജവാന്മാരുമായി 78 വാഹനങ്ങള്‍ വ്യൂഹമായി ജമ്മു-ശ്രീനഗര്‍ ദേശീയപാതയിലൂടെ മടങ്ങുകയായിരുന്നു. ജവാന്മാര്‍ സാധാരണ ബസുകളിലായിരുന്നു. സ്‌ഫോടകവസ്തുക്കള്‍ നിറച്ച സ്‌കോര്‍പിയോ വാഹനവ്യൂഹത്തിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു.

പുല്‍വാമയില്‍ 39 സിആര്‍പിഎഫ് ജവാന്മാരുടെ ജീവനെടുത്ത ഭീകരാക്രമണത്തില്‍ വന്‍ സുരക്ഷാ വീഴ്ചയുണ്ടായി എന്ന ആരോപണം ശക്തമാവുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *