സിപിഎം സംസ്ഥാനത്ത് അക്രമം അഴിച്ചുവിടുന്നുവെന്ന് ഡീന്‍ കുര്യാക്കോസ്

സംസ്ഥാനത്ത് സിപിഎം ആക്രമണം അഴിച്ചുവിടുകയാണെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് ഡീന്‍ കുര്യാക്കോസ് . സിപിഎമ്മിന്റെ എതിരാളികളായത് കൊണ്ടു മാത്രമാണ് കാസര്‍കോട് രണ്ട് പേര്‍ക്ക് ജീവന്‍ നഷ്ടമായതെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുരിയാക്കോസ് പറഞ്ഞു.

സ്വാഭാവിക പ്രതിഷേധമെന്ന നിലയിലാണ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തത്.മിന്നല്‍ ഹര്‍ത്താലിന്റെ പേരില്‍ സ്വമേധയാ കേസെടുത്ത ഹൈക്കോടതി നടപടിയെ മാനിക്കുന്നു. ഇതിനെ നിയമപരമായ മാര്‍ഗ്ഗത്തിലൂടെ തന്നെ നേരിടുമെന്നും ഡീന്‍ കുര്യാക്കോസ് അറിയിച്ചു

ഹര്‍ത്താലില്‍ എവിടെയും അക്രമത്തിന് ആഹ്വാനം ചെയ്തിട്ടില്ല. പ്രവര്‍ത്തകര്‍ സംയമനം വിട്ട് പെരുമാറിയിട്ടുണ്ടെങ്കില്‍ അത് നിയന്ത്രിക്കാന്‍ യൂത്ത് കോണ്‍ഗ്രസിന് സംവിധാനം ഉണ്ടെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *