ലോക്സഭാ തെരഞ്ഞെടുപ്പിലെ അധിക സീറ്റ് വിഷയത്തില്‍ കേരള കോണ്‍ഗ്രസ്-എമ്മില്‍ ഉടലെടുത്ത തര്‍ക്കത്തിന് പരിഹാരം കാണാന്‍ മുസ്ലീം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടിയുടെ ഇടപെടല്‍.
പാര്‍ട്ടി ചെയര്മാന് കെ.എം.മാണിയുമായും വര്‍ക്കിംഗ് ചെയര്മാന് പി.ജെ.ജോസഫുമായും കുഞ്ഞാലിക്കുട്ടി ചര്‍ച്ച നടത്തി.അധികമായി സീറ്റ് ലഭിച്ചാല്‍ അത് വേണമെന്ന നിലപാടില്‍ ഇരുനേതാക്കളും ഉറച്ച് നിന്നുവെന്നാണ് വിവരം.
ജോസ് കെ.മാണിയെ പാര്‍ട്ടി തലപ്പത്തേക്ക് കൊണ്ടുവരാനുള്ള നീക്കത്തിലും ജോസഫ് അതൃപ്തി അറിയിച്ചെന്നാണ് സൂചന.
