കൊലപാതകം നടത്തി കയ്യൊഴിയുന്നത് സിപിഎമ്മിന്റെ സ്ഥിരം പരിപാടി; ബന്ധുക്കള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് മുല്ലപ്പളളി

കാസര്‍ഗോഡ്: പെരിയയില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് മുന്നില്‍ വിതുമ്ബി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രന്‍. കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകള്‍ സന്ദര്‍ശിച്ച്‌ ബന്ധുക്കളെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ച മുല്ലപ്പള്ളി ബന്ധുക്കളുടെ വിഷമം സഹിക്കാനാകാതെ പൊട്ടിക്കരഞ്ഞു. കോണ്‍ഗ്രസ് നേതാവ് രാജ്മോഹന്‍ ഉണ്ണിത്താനും മുല്ലപ്പള്ളിക്കൊപ്പം ഉണ്ടായിരുന്നു. രാഷ്ട്രീയ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ മുല്ലപ്പള്ളി മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ചു. കൊലപാതകം നടത്തുകയും ശേഷം കയ്യൊഴിയുകയും ചെയ്യുന്നത് പിണറായി വിജയന്‍റെ സ്ഥിരം പരിപാടിയാണെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി. ആയുധങ്ങള്‍ താഴെ വെക്കാന്‍ പിണറായി വിജയന്‍ തന്റെ അണികളോട് ആവശ്യപ്പെടണമെന്നും മുല്ലപ്പള്ളി പറഞ്ഞു. പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്‌ലാലിന്റെയും, കൃപേഷിന്റേയും കുടുംബം സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *