ന്യൂഡല്‍ഹി: ജമ്മു കാഷ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണങ്ങള്‍ക്ക് സൈന്യം മറുപടി നല്‍കുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. 49 സൈനികരുടെ ജീവനു മറുപടിയായി ഇന്ത്യന്‍ സൈന്യം ശരിയായ സമയത്ത് തിരിച്ചടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഭീകരതയെ ബിജെപി അനുവദിക്കില്ല. മാതൃരാജ്യത്തിനായി ജീവന് നല്കിയ സൈനികരുടെ കുടുംബത്തിനൊപ്പമാണ് പാര്‍ട്ടിയെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
