എസ്‌എന്‍സി ലാവ്‌ലിന്‍ കേസ്; സിബിഐ സമര്‍പ്പിച്ച ഹര്‍ജി കേള്‍ക്കുന്നത് മാറ്റിവെച്ചു

ന്യൂഡല്‍ഹി: എസ്‌എന്‍സി ലാവ്‌ലിന്‍ കേസില്‍ അന്തിമവാദം കേള്‍ക്കുന്നത് മാറ്റിവെച്ചു. ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സിബിഐ സമര്‍പ്പിച്ച ഹര്‍ജി കേള്‍ക്കുന്നതാണ് മാറ്റിവെച്ചത്.

വാദത്തിന് കുറച്ചുകൂടി സമയം വേണമെന്നാണ് സിബിഐ ആവശ്യപ്പെട്ടിരുന്നത്. ഏപ്രില്‍ ആദ്യവാരമോ രണ്ടാംവാരമോ കേസില്‍ വാദം കേള്‍ക്കുമെന്നാണ് സുപ്രീംകോടതി അറിയിച്ചത്. കേസില്‍ എപ്പോള്‍ വേണമെങ്കിലും വാദം കേള്‍ക്കാന്‍ തയ്യാറാണെന്നും എന്നാല്‍ വാദം കേള്‍ക്കുന്നത് നീട്ടുകയാണെന്നും ആവശ്യമെങ്കില്‍ കേസ് മാറ്റിവെക്കാന്‍ സിബിഐക്ക് ആവശ്യപ്പെടാമെന്നും കോടതി അറിയിച്ചു.

അതേസമയം ഹോളി അവധിക്ക് ശേഷം കേസില്‍ വാദം കേള്‍ക്കണമെന്ന് പിണറായി വിജയന്റെ അഭിഭാഷകന്‍ വി ഗിരി ആവശ്യപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *