ബലാല്‍സംഗം, കവര്‍ച്ച: ജിദ്ദയില്‍ സോമാലിയന്‍ പൗരന്​ വധശിക്ഷ

സൗദി അറേബ്യ: ഫ്ലാറ്റില്‍ അതിക്രമിച്ചു കയറി കത്തി കാട്ടി ഭീഷണിപ്പെടുത്തി സ്​ത്രീകളെ ബലാല്‍സംഗം ചെയ്യുകയും പണവും ആഭരണവും മൊബൈല്‍ ഫോണും കവരുകയും ചെയ്​ത കേസില്‍ സോമാലിയന്‍ പൗരനെ ജിദ്ദയില്‍ വധശിക്ഷക്ക്​ വിധേയനാക്കി. അബ്​ദുല്ല അബൂബക്കര്‍ സിദ്ദീഖ്​ എന്ന സോമാലിയന്‍ പൗരനാണ്​ വധശിക്ഷ നല്‍കിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു​. പുരുഷന്മാര്‍ ജോലിക്ക്​ പോകുന്ന സമയത്താണ്​ ഇയാള്‍ ഫ്ലാറ്റില്‍ അതിക്രമിച്ചു കടന്നത്​. കത്തി കാട്ടി ഭീഷണിപ്പെടുത്തി നാല്​ സ്​ത്രീകളെ ബലാല്‍സംഗം ചെയ്​തതായും കാശും ആഭരണവും മൊബൈല്‍ ഫോണും കവര്‍ന്നതായുമാണ്​ ഇയാള്‍ക്കെതിരെ കേസുണ്ടായിരുന്നത്​.

Leave a Reply

Your email address will not be published. Required fields are marked *