തന്‍റെ പാര്‍ട്ടി ബിജെപിയുടെ ബി ടീമല്ലെന്ന് കമല്‍ ഹാസന്‍

ചെന്നൈ: ബിജെപിയുടെ ബി ടീമല്ല മക്കള്‍ നീതി മയ്യമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ കമല്‍ ഹാസന്‍. തന്‍റെ പാര്‍ട്ടി വളരുന്നതിനാലാണ് ആരോപണങ്ങള്‍ നേരിടേണ്ടി വരുന്നതെന്നും അദ്ദേഹം പറഞ്ഞു. തിരുനെല്‍വേലിയില്‍ പാര്‍ട്ടി റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

പാര്‍ട്ടിയെ ആക്രമിക്കുന്ന ചിലര്‍ പറയുന്നത് ബിജെയുടെ ബി ടീമാണ് മക്കള്‍ നീതി മയ്യം. എന്നാല്‍ മക്കള്‍ നീതി മയ്യം ആരുടെയും ബി ടീമല്ല, മറിച്ച്‌ തമിഴ്നാടിന്‍റെ എ ടീമാണെന്നും കമല്‍ ഹാസന്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *