പരീക്ഷയില്‍ ജയിപ്പിക്കാമെന്ന് വാഗ്ദാനം; വിദ്യാര്‍ത്ഥിയെ പീഡനത്തിന് ഇരയാക്കാന്‍ ശ്രമിച്ചു

മുംബൈ: പരീക്ഷയില്‍ ജയിപ്പിക്കാമെന്ന വാഗ്ദാനം നല്‍കി വിദ്യാര്‍ത്ഥിയെ പീഡനത്തിനിരയാക്കാന്‍ ശ്രമിച്ച അധ്യാപകന്‍ അറസ്റ്റില്‍. പത്തൊമ്ബതുകാരിയായ ബിഎസ്സി കെമിസ്ട്രി വിദ്യര്‍ത്ഥിനിയെയാണ് അധ്യാപകന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ദിവസങ്ങളോളം ക്ലാസില്‍ വരാതിരുന്ന വിദ്യാര്‍ത്ഥിനിക്ക് ഹാജര്‍ കുറവായിരുന്നു. ഇതോടെ പ്രാക്ടിക്കല്‍ പരീക്ഷയില്‍ സഹായിക്കണമെന്ന് വിദ്യാര്‍ത്ഥിനി അധ്യാപകനോട് ആവശ്യപ്പെട്ടു.

താനുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടാല്‍ പ്രാക്ടിക്കല്‍ പരീക്ഷയില്‍ മാത്രമല്ല തിയറി പരീക്ഷയിലും ജയിപ്പിക്കാമെന്നും ആവശ്യമുള്ള ഹാജര്‍ നല്‍കാമെന്നും അധ്യാപകന്‍ വാഗ്ദാനം ചെയ്തു. ഇതോടെ വിദ്യാര്‍ത്ഥിനി ഗാം ദേവി പൊലീസ് സ്‌റ്റേഷനില്‍ എത്തി പരാതി നല്‍കുകയായിരുന്നു. ശനിയാഴ്ച കോടതിയില്‍ ഹാജരാക്കിയ അധ്യാപകനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

Leave a Reply

Your email address will not be published. Required fields are marked *