മന്ദമരുതിയില്‍ ടിപ്പര്‍ സ്‌കൂട്ടറിലിടിച്ച്‌ രണ്ട് പേര്‍ മരിച്ചു

പത്തനംതിട്ട: റാന്നി മന്ദമരുതിയില്‍ ടിപ്പര്‍ ലോറി സ്‌കൂട്ടറിലിടിച്ച്‌ രണ്ട് പേര്‍ മരിച്ചു. തിങ്കളാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. അമിത വേഗതയിലെത്തിയ ടിപ്പര്‍ ലോറി സ്‌കൂട്ടറിലിടിക്കുകയായിരുന്നുവെന്ന് സമീപവാസികളായ ദൃക്‌സാക്ഷികള്‍ പറയുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ സ്‌കൂട്ടര്‍ യാത്രികര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പത്തനാപുരം പുന്നല സ്വദേശികളാണ് അപകടത്തില്‍ മരിച്ചത്. ഇവരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. അപകടത്തെ തുടര്‍ന്ന് ഗതാഗതം മണിക്കൂറുകളോളം സ്തംഭിച്ചു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. പോലീസ് മേല്‍നടപടികള്‍ ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *