ബാലാകോട്ട്: പാക് അധീനകശ്മീരിലല്ല പാകിസ്ഥാനില്‍ത്തന്നെയാണ് ഇന്ത്യ ആക്രമണം നടത്തിയതെന്ന് വ്യക്തമായി. പാകിസ്ഥാനിലെ ഖൈബര്‍ പഖ്‍തുന്‍ഖ്‍വാ പ്രവിശ്യയിലെ ബാലാകോട്ടിലും തൊട്ടടുത്തുള്ള മേഖലകളിലും ആണ് ആക്രമണം നടന്നത്. മുന്നൂറോളം പേര്‍ ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
കാര്‍ഗില്‍ യുദ്ധകാലത്ത് പോലും പാകിസ്ഥാന്‍റെ ഇത്രയും അകത്തേയ്ക്ക് ആക്രമണം നടത്താന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ അനുവാദം നല്‍കിയിരുന്നില്ല. ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി പാകിസ്ഥാന്‍റെ ഉള്ളിലേക്ക് ചെന്നാണ് ആക്രമണം നടത്തിയിരിക്കുന്നത്.
ചകൗട്ടി, മുസഫറാബാദ്, ബാലാകോട്ട് എന്നിവിടങ്ങളിലെ ജയ്ഷെ ക്യാംപുകളുടെ ജിയോഗ്രഫിക്കല്‍ കോര്‍ഡിനേറ്റുകള്‍ കൃത്യമായി കണ്ടെത്തിയാണ് ആക്രമണം നടത്തിയത്.
