ഇ​ടു​ക്കി​യി​ല്‍ ഹ​ര്‍​ത്താ​ലി​ന് അ​നു​മ​തി തേ​ടി യു​ഡി​എ​ഫ് ക​ള​ക്ട​ര്‍​ക്കു ക​ത്തു​ന​ല്‍​കി

തൊ​ടു​പു​ഴ: ഇടുക്കി ജില്ലയില്‍ ഹ​ര്‍​ത്താ​ല്‍ ന​ട​ത്താ​ന്‍ അ​നു​മ​തി തേ​ടി യു​ഡി​എ​ഫ് ജി​ല്ലാ ക​ള​ക്ട​ര്‍​ക്കു ക​ത്തു​ന​ല്‍​കി. ഇ​ടു​ക്കി ജി​ല്ല​യി​ല്‍ ക​ര്‍​ഷ​ക ആ​ത്മ​ഹ​ത്യ​ക​ള്‍ പെ​രു​കി​യി​ട്ടും സ​ര്‍​ക്കാ​ര്‍ അ​വ​ഗ​ണി​ക്കു​ന്ന​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ ഒ​മ്ബ​തി​ന് ഇ​ടു​ക്കി ജി​ല്ല​യി​ല്‍ ഹ​ര്‍​ത്താ​ല്‍ ന​ട​ത്താ​നാ​ണ് യു​ഡി​എ​ഫ് ആ​ലോ​ച​ന.

ഹ​ര്‍​ത്താ​ലി​ന് അ​നു​മ​തി ന​ല്‍​ക​ണ​മെ​ന്ന​ഭ്യ​ര്‍​ഥി​ച്ച്‌ ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഫെ​ബ്രു​വ​രി 27-ന് ​ജി​ല്ലാ ക​ല​ക്ട​ര്‍​ക്ക് അ​പേ​ക്ഷ ന​ല്‍​കി. ഇ​തു​സം​ബ​ന്ധി​ച്ച്‌ ജി​ല്ലാ നേ​തൃ​യോ​ഗ​ത്തി​ല്‍ അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ര്‍ അ​റി​യി​ച്ചു. രാ​വി​ലെ ആ​റു മു​ത​ല്‍ ആ​റു വ​രെ ഹ​ര്‍​ത്താ​ല്‍ ന​ട​ത്താ​നാ​ണു നീ​ക്കം.

Leave a Reply

Your email address will not be published. Required fields are marked *