ആര്‍എസ്‌എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്: പ്രധാന പ്രതി അറസ്റ്റില്‍

മഞ്ചേരി: മഞ്ചേരിയില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രധാന പ്രതി അറസ്റ്റില്‍. എസ്ഡിപിഐ പ്രവര്‍ത്തകനും പയ്യനാട് സ്വദേശിയുമായ അബ്ദുള്‍ മുനീറാണ് പൊലീസ് പിടിയിലായത്.

അബ്ദുള്‍ മുനീറിനെ അറസ്റ്റ് ചെയ്തത് മഞ്ചേരി സി ഐ എന്‍ ബി ഷൈജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ്. ആര്‍എസ്‌എസ് പ്രവര്‍ത്തകനായ അര്‍ജുനെ കഴിഞ്ഞ മാസം അഞ്ചാം തീയതിയാണ് ഒരു സംഘം എസ്ഡിപിഐ പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്. വീടിന് മുന്നിലെ ബസ് സ്റ്റോപ്പില്‍ ഇരിക്കുകയായിരുന്ന അര്‍ജ്ജുനെ ബൈക്കിലെത്തിയ സംഘം ആക്രമിക്കുകയായിരുന്നു.കേസില്‍ മറ്റ് പ്രതികളായ എസ്ഡിപിഐ പ്രവത്തകരായ പൊടുവണ്ണിക്കല്‍ അബ്ദുള്‍ അസീസ്, മഞ്ചേരി മുള്ളമ്ബാറ സ്വദേശി മുഹമ്മദ് അസ്‌ലം, പാപ്പിനിപ്പാറ സ്വദേശി വി അഷ്‌റഫ് എന്നിവരെ പൊലീസ് നേരെത്തെ അറസ്റ്റ് ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *