കോഴിക്കോട്: കര്‍ഷകരുടെ പ്രശ്നത്തില്‍ ഇടപെടാന്‍ മുഖ്യമന്ത്രി വൈകിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കടഭാരത്തില്‍ കര്‍ഷകര്‍ ജീവനൊടുക്കുന്ന വര്‍ധിക്കുമ്ബോള്‍ സര്‍ക്കാര്‍ അവരെ ഞെക്കിക്കൊല്ലാന്‍ കൂടി ശ്രമിക്കുകയാണ്. രാജസ്ഥാനിലും, മധ്യപ്രദേശിലുമെല്ലാം കടം എഴുതി തള്ളിയത് പോലെ കേരളത്തിലെ കര്‍ഷകരുടേയും കടം സര്‍ക്കാര്‍ എഴുതി തള്ളണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
കാര്‍ഷിക വായ്പകളിന്മേല് മൊറാട്ടോറിയം ദീര്‍ഘിപ്പിച്ചത് കൊണ്ട് കാര്യമില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. അഞ്ച് ലക്ഷം രൂപ വരെയുള്ള കടം എഴുതിത്തള്ളാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണം. ഇത് മാത്രമാണ് കര്‍ഷകരെ നിലവില്‍ രക്ഷപ്പെടുത്താനുള്ള ഏക മാര്‍ഗം. ഇതിനു സര്‍ക്കാര്‍ തയാറായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭവുമായി കോണ്‍ഗ്രസ് രംഗത്തിറങ്ങുമെന്നും ചെന്നിത്തല പറഞ്ഞു.
കര്‍ഷകര്‍ എടുത്തിട്ടുള്ള വായ്പകളിന്മേല് നേരത്തെ പ്രഖ്യാപിച്ചിരുന്ന മോറട്ടോറിയം ഡിസംബര്‍ 31 ന് വരെ ദീര്‍ഘിപ്പിക്കാനാണ് മന്ത്രിസഭാ തീരുമാനം. സംസ്ഥാനമൊട്ടാകെയുള്ള കര്‍ഷകര്‍ക്ക് മോറട്ടോറിയത്തിന്റെ ആനുകൂല്യം ലഭിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു.
