ന്യൂഡല്‍ഹി: ജയ്ഷെ മുഹമ്മദ് ഭീകരന് മസൂദ് അസ്ഹറിന്റെ സഹോദരന് കരുതല്‍ തടങ്കലില്‍. അബ്ദുള്‍ റൗഫ് അസ്ഗറിനെയാണ് കരുതല്‍ തടങ്കിലിലാക്കിയതെന്നാണ് വിവരം.
പാക്കിസ്ഥാന് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക സ്ഥിരീകരണം ഒന്നുതന്നെ വന്നിട്ടില്ല.
മസൂദ് അസ്ഹര്‍ മരിച്ചെന്നും ഇല്ലെന്നും ഉള്ള വാര്‍ത്തകള്‍ പരക്കുന്നതിനിടെയാണ് സഹോദരനെ തടങ്കലിലാക്കിയെന്ന വിവരം പുറത്ത് വരുന്നത്.
