വാഷിംഗ്ടണ്‍: ഇന്ത്യക്കെതിരെയുള്ള പാക് യുദ്ധം പാകിസ്ഥാന് വന്‍ തിരിച്ചടി സമ്മാനിക്കുന്നു.പാകിസ്ഥാന്‍ പൗരന്‍മാര്‍ക്കുള്ള വിസാ കാലാവധി അഞ്ച് വര്‍ഷത്തില്‍ നിന്ന് ഒരു വര്‍ഷമായി അമേരിക്ക വെട്ടിക്കുറച്ചു. അന്താരാഷ്ട്രതലത്തില്‍ത്തന്നെ പാകിസ്താന് വന്‍ തിരിച്ചടിയാണ് ഈ നീക്കം.
പാക് മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള വിസാ കാലാവധിയും അമേരിക്ക വെട്ടിക്കുറച്ചിട്ടുണ്ട്. മൂന്ന് മാസം മാത്രമേ ഇനി മാധ്യമ പ്രവര്‍ത്തകര്‍ക്ക് വിസ അനുവദിക്കൂ. അതിന് ശേഷം വീണ്ടും വിസ പുതുക്കണം.വിസാ അപേക്ഷകള്‍ക്കുള്ള ഫീസും കുത്തനെ കൂട്ടിയിട്ടുണ്ട്. I വിസ (ജേണലിസ്റ്റ് & മീഡിയ വിസ), H വിസ (താല്‍ക്കാലിക വര്‍ക്ക് വിസ), L വിസ (ഇന്റര്‍കമ്ബനി വര്‍ക്ക് വിസ), R വിസ (മതപ്രചാരകര്‍ക്കുള്ള വിസ) എന്നിവയ്ക്കാണ് വിസ അപേക്ഷാ ഫീസ് കൂട്ടിയത്. കൂട്ടിയ ഫീസ്, വിസ അപേക്ഷ അംഗീകരിക്കുകയാണെങ്കില്‍ മാത്രം അടച്ചാല്‍ മതി.അമേരിക്കന്‍ പൗരന്‍മാര്‍ക്കുള്ള വിസാ കാലാവധി നേരത്തേ പാകിസ്താന്‍ വെട്ടിക്കുറച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് പാക് വിസകള്‍ക്കും സമാനമായ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ അമേരിക്ക പദ്ധതിയിട്ടത്.
